< Back
Kerala
കാസർകോട്ട് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് ക്ഷീരകർഷകന് ദാരുണാന്ത്യം

representative image

Kerala

കാസർകോട്ട് പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് ക്ഷീരകർഷകന് ദാരുണാന്ത്യം

Web Desk
|
28 July 2025 12:41 PM IST

വയലാംകുഴിയിലെ മേലത്ത് കുഞ്ഞുണ്ടൻ നായർ ആണ് മരിച്ചത്

കാസർകോട്: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. ചെമ്മനാട്, കോളിയടുക്കം വയലാംകുഴി പഞ്ചിലാങ്കൽ വയലിലാണ് സംഭവം. ക്ഷീര കർഷകനായ വയലാംകുഴിയിലെ മേലത്ത് കുഞ്ഞുണ്ടൻ നായർ ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ പശുവിനെയും ഷോക്കേറ്റ് ചത്ത നിലയില്‍ കണ്ടെത്തി.

വയലില്‍ പശുവിനെ പുല്ല് മേക്കാനായി പോയതായിരുന്നു കുഞ്ഞുണ്ടൻ നായർ.ഏറെ നേരമായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


Similar Posts