< Back
Kerala
Dakshina Kerala Jamiyyathul Ulama against Hijab Ban of St Ritas School |

Photo| Special Arrangement

Kerala

ഹിജാബ് വിലക്ക്: മുസ്‌ലിം മതാചാരങ്ങളെ ഭീതിജനകമായി അവതരിപ്പിക്കുന്നത് ബോധപൂര്‍വം- ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ

Web Desk
|
16 Oct 2025 5:03 PM IST

'വഖഫ് നിയമത്തെ അതിഭീകരമായി അവതരിപ്പിച്ച സഭാപിതാക്കന്മാരുടെ വിദ്വേഷ മനോരോഗത്തിന്റെ തുടര്‍ച്ചയാണ് അതിലുള്ളത്'.

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുസ്‌ലിം സമുദായത്തിന്റെ വളരെ ലളിതമായ മതാചാരങ്ങളെ പോലും ഭീതിജനകമായി അവതരിപ്പിക്കുന്നത് ബോധപൂര്‍വമാണെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ലാ സെക്രട്ടറി കെ.പി മുഹമ്മദ് തൗഫീഖ് മൗലവി.

'വഖഫ് നിയമത്തെ അതിഭീകരമായി അവതരിപ്പിച്ച സഭാപിതാക്കന്മാരുടെ വിദ്വേഷ മനോരോഗത്തിന്റെ തുടര്‍ച്ചയാണതിലുള്ളത്. നിര്‍ബന്ധമായ ജുമുഅ പ്രാര്‍ഥനാ സമയം പോലും നിഷേധിച്ചും മുട്ടിന് താഴെ നഗ്നത മറയ്ക്കാനും ശിരോവസ്ത്രം ധരിക്കാനും നിരോധനം ഏര്‍പ്പെടുത്തിയും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ദീനീബോധമുള്ള രക്ഷിതാക്കള്‍ മക്കളെ പിന്‍വലിക്കല്‍ നിര്‍ബന്ധമാണ്'.

'ഏതെങ്കിലും ഇടങ്ങളില്‍ പഠനസൗകര്യങ്ങള്‍ക്ക് അപര്യാപ്തതയുണ്ടെങ്കില്‍ മുസ്‌ലിം സമ്പന്നരാണ് അത് പരിഹരിക്കേണ്ടത്. അങ്ങനെ സ്ഥാപിതമാകുന്ന മുസ്‌ലിം മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ഒരു മതവിശ്വാസിയുടെയും വിശ്വാസാവകാശങ്ങളെ ഹനിക്കാന്‍ പാടില്ല. ഇതാണ് നമ്മുടെ മതനിയമം. അതിനപ്പുറം സമൂഹത്തില്‍ കലമ്പലുണ്ടാക്കി സൗഹൃദാന്തരീക്ഷം കലുഷിതമാക്കുന്നതും മുസ്‌ലിം കുട്ടിയുടെ തട്ടമഴിപ്പിച്ച് സമവായമുണ്ടാക്കുന്നതും സാമൂഹികാശ്ലീലവും അപലപനീയവുമാണ്'- അദ്ദേഹം വ്യക്തമാക്കി.

Similar Posts