< Back
Kerala

Kerala
ഡോ. ടി.എസ് ശ്യാംകുമാറിനെതിരായ സംഘപരിവാർ ഭീഷണി; പൊലീസിനെതിരെ ദലിത് സമുദായ മുന്നണി
|26 July 2024 8:20 AM IST
'ഭീഷണിയിൽ കേസെടുക്കാത്ത പൊലീസ് ലേഖനം പ്രസിദ്ധീകരിച്ച മാധ്യമത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു'
കോഴിക്കോട്: ഡോ. ടി.എസ് ശ്യാംകുമാറിനെതിരായ സംഘപരിവാർ ഭീഷണിയിൽ പൊലീസിനെതിരെ ദലിത് സമുദായ മുന്നണി. പൊലീസ് നിലപാട് പക്ഷപാതിത്വപരമെന്ന് മുന്നണി ചെയർമാൻ സണ്ണി എം. കപിക്കാട് ആരോപിച്ചു. ഭീഷണിയിൽ കേസെടുക്കാത്ത പൊലീസ് ലേഖനം പ്രസിദ്ധീകരിച്ച മാധ്യമത്തെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. ഹിന്ദുത്വ ശക്തികൾക്ക് വളംവെച്ചുകൊടുക്കുന്നതാണ് പൊലീസ് സമീപനമെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു.
മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പരമ്പരയ്ക്കെതിരെ സംഘപരിവാർ രംഗത്തെത്തിയിരുന്നു. കർക്കിടകമാസത്തെ കുറിച്ചായിരുന്നു ഡോ. ടി.എസ് ശ്യാംകുമാറിന്റെ പരമ്പര.