< Back
Kerala

Kerala
ഡോ ടി.എസ് ശ്യാംകുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദലിത് സമുദായ മുന്നണി
|23 July 2024 5:23 PM IST
ഡോ ശ്യാം കുമാർ എഴുതിയ ലേഖനങ്ങൾക്കെതിരെ സംഘപരിവാർ ഭീഷണിയും സൈബർ ആക്രമണവും ഉയർന്നിരുന്നു
കോട്ടയം: ഡോ ടി.എസ് ശ്യാംകുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദളിത് സമുദായ മുന്നണി. ഏത് ഹിന്ദുത്വ ഭീഷണിയും നേരിട്ട് ഡോ ശ്യാംകുമാറിനെ സംരക്ഷിക്കുമെന്ന് ദളിത് സമുദായ മുന്നണി പറഞ്ഞു. കോട്ടയത്ത് വാർത്ത സമ്മേളനം നടത്തിയായിരുന്നു ഐക്യദാർഢ്യം അറിയിച്ചത്. സംസ്കൃത അധ്യാപകനും ദളിത് ഗവേഷകനുമാണ് ഡോ ടി.എസ് ശ്യാംകുമാർ.
സി.എസ്.ഡി.എസ്, എ.കെ.സി.എച്ച്.എം.സ്, കെ.സി.എസ്, ചക്ളിയ- അരുന്ധതിയാർ സമുദായ സഭ , ദളിത് വിമൻ കളക്ടീവ് എന്നി സംഘടകൾ പിന്തുണ അറിയിച്ചു. രാമായണ മാസത്തെ കുറിച്ച് ഡോ ശ്യാം കുമാർ എഴുതിയ ലേഖനങ്ങൾക്കെതിരെ സംഘപരിവാർ ഭീഷണിയും സൈബർ ആക്രമണവും ഉയർന്നിരുന്നു. ഡോ ടി.എസ് ശ്യാം കുമാറിൻ്റെ ലേഖനങ്ങൾ മാധ്യമം ദിനപത്രമാണ് പ്രസിദ്ധീകരിച്ചത്.