< Back
Kerala
കായക്കൊടിയിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്  ലഹരികലർത്തിയ ശീതളപാനിയം നൽകിയ ശേഷം
Kerala

കായക്കൊടിയിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ലഹരികലർത്തിയ ശീതളപാനിയം നൽകിയ ശേഷം

Web Desk
|
21 Oct 2021 3:38 PM IST

ബോധം തെളിഞ്ഞപ്പോൾ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ഭയം കാരണം വിവരം വീട്ടിൽ പറഞ്ഞിരുന്നില്ലന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്

കോഴിക്കോട് കായക്കൊടിയിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് ലഹരികലർത്തിയ ശീതളപാനിയം നൽകിയ ശേഷമെന്ന് പ്രതികളുടെ മൊഴി. പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതികളായ സായൂജും സുഹൃത്തുക്കളും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. പെൺകുട്ടി വീട് വിട്ടിറങ്ങിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഒക്ടോബർ മൂന്നാം തീയതി ജാനകികാട്ടിലേക്ക് പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയത് തെക്കേപറമ്പത്ത് സായൂജാണ്.

പിന്നാലെ സുഹൃത്തുക്കളായ ഷിബു,രാഹുൽ,അക്ഷയ് എന്നിവരും എത്തി. ശീതളപാനീയം നൽകി മയക്കിയതിന് ശേഷമായിരുന്നു ക്രൂരമായ കൂട്ട പീഡനം. ബോധം തെളിഞ്ഞപ്പോൾ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും ഭയം കാരണം വിവരം വീട്ടിൽ പറഞ്ഞിരുന്നില്ലന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭീഷണിപ്പെടുത്തി വീണ്ടും സമീപച്ചപ്പോൾ പെൺകുട്ടി വീട് വിട്ടിറങ്ങുകയായിരുന്നു.

രാത്രി ദുരൂഹസാഹചര്യത്തില് കുറ്റ്യാടിക്ക് സമീപം കുട്ടിയെ കണ്ട നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെൺകുട്ടി മൊഴിയിൽ പറയുന്ന കാര്യങ്ങളെല്ലാം പ്രതികൾ സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Related Tags :
Similar Posts