< Back
Kerala

Kerala
പി.എഫ്.ഐ ഹര്‍ത്താലിലെ നാശനഷ്ടം; ആളുമാറി ജപ്തിയെന്ന് പരാതി
|21 Jan 2023 10:15 AM IST
മലപ്പുറം അങ്ങാടിപ്പുറത്ത് രണ്ട് പേർക്കാണ് ജപ്തി നേരിടേണ്ടി വന്നത്
മലപ്പുറം: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ നാശനഷ്ടം ഈടാക്കുന്നതിനുള്ള ജപ്തി നടപടികളിൽ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്ഥലംകണ്ടുകെട്ടിയതായി പരാതി. മലപ്പുറം അങ്ങാടിപ്പുറത്ത് രണ്ട് പേർക്കാണ് ജപ്തി നേരിടേണ്ടി വന്നത്. അഡ്രസുകളിലെ സാമ്യത കൊണ്ട് ഉദ്യോഗസ്ഥർ തെറ്റായി ജപ്തി ചെയ്യുകയായിരുന്നുവെന്നുവെന്നാണ് നടപടി നേരിട്ടവർ പറയുന്നത്.
ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും. ഇന്ന് വൈകീട്ട് അഞ്ച് മണിക്കകം നടപടി പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ലാന്റ് റവന്യു കമ്മീഷണർ കലക്ടർമാർക്ക് നൽകിയ നിർദേശം.നാളെ ഇത് സംബന്ധിച്ച് സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകും.