< Back
Kerala
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ  ബലക്ഷയം; ഇന്ന് ഉന്നതതല യോഗം
Kerala

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ ബലക്ഷയം; ഇന്ന് ഉന്നതതല യോഗം

Web Desk
|
9 Oct 2021 11:22 AM IST

ഗതാഗത മന്ത്രി ആന്‍റണി രാജു,പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള ചർച്ചക്ക് ശേഷമായിരിക്കും തുടർ നടപടി തീരുമാനിക്കുക

കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ ബലക്ഷയം സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതലയോഗം. ഗതാഗത മന്ത്രി ആന്‍റണി രാജു,പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള ചർച്ചക്ക് ശേഷമായിരിക്കും തുടർ നടപടി തീരുമാനിക്കുക. ഉദ്യോഗസ്ഥർക്കെതിരായ നടപടിയടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴിക്കോട് നഗരത്തിലെ കെ.എസ്.ആർ.ടി.സി സമുച്ചയത്തെ കുറിച്ച് ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധ സംഘം സർക്കാരിന് സമർപ്പിച്ച പഠന റിപ്പോർട്ടിലാണ് കെട്ടിട നിർമാണത്തിന്‍റെ അപാകതകൾ അക്കമിട്ട് നിരത്തിയത്. കോൺക്രീറ്റ് തൂണുകൾക്ക് ആവശ്യത്തിന് കമ്പി ഉപയോഗിച്ചിട്ടില്ല. കെട്ടിടത്തിന്‍റെ പല ഭാഗത്തും വിള്ളലുകള്‍ വീണു. കെട്ടിടത്തില്‍ ചോർച്ചയും ബലക്ഷയവും ഉണ്ട്. സ്ട്രക്ചറർ എഞ്ചിനീയറുടെ വൈദഗ്ധ്യം നിർമാണത്തില്‍ കാണാന്‍ കഴിയുന്നില്ല. അടിയന്തരമായി ബലപ്പെടുത്താതെ ബസ് സ്റ്റാന്‍ഡ് പ്രവർത്തിക്കരുതെന്നാണ് ഐ.ഐ.ടി റിപ്പോർട്ട് പറയുന്നത്.

Similar Posts