< Back
Kerala
സാങ്കേതിക തകരാര്‍; ദമ്മാം-മംഗളൂരു വിമാനം അടിയന്തരമായി കരിപ്പൂര്‍ ഇറക്കി
Kerala

സാങ്കേതിക തകരാര്‍; ദമ്മാം-മംഗളൂരു വിമാനം അടിയന്തരമായി കരിപ്പൂര്‍ ഇറക്കി

Web Desk
|
25 Sept 2021 1:44 PM IST

കോഴിക്കോട് ഇറക്കിയ വിമാനത്തിലെ യാത്രക്കാർക്ക് ലഘു ഭക്ഷണം മാത്രമാണ് നൽകിയതെന്ന് പരാതിയും ഇതിനിടെ ഉയര്‍ന്നു.

ദമ്മാമില്‍ നിന്ന് മംഗലൂരുവിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി കരിപ്പൂർ വിമാനത്താവളത്തില്‍ ഇറക്കി.സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിങ് ചെയ്യിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. കോഴിക്കോട് ഇറക്കിയ വിമാനത്തിലെ യാത്രക്കാർക്ക് ലഘു ഭക്ഷണം മാത്രമാണ് നൽകിയതെന്ന് പരാതിയും ഇതിനിടെ ഉയര്‍ന്നു.

ഇന്നലെ രാത്രി 11.30 ദമ്മാമിൽ നിന്ന് പുറപ്പെട്ട ദമ്മാം- മംഗളൂരു വിമാനമാണ് കരിപ്പൂരില്‍ ഇറക്കേണ്ടി വന്നത്. ഇന്ന് രാവിലെ 6.00 നാണ് വിമാനം കരിപ്പൂരിൽ ലാന്‍ഡ് ചെയ്തത്. ഏഴ് മണിക്കൂറായിട്ടും തകരാര്‍ പരിഹരിച്ച് വിമാനം പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറെന്ന് വിശദീകരണം നല്‍കുന്ന അധികൃതര്‍ ഇത്രയും നേരമായി വിമാനത്തിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ലഘുഭക്ഷണം മാത്രമാണ് നല്‍കിയതെന്ന് പരാതിയും ഉയരുന്നുണ്ട്.


Similar Posts