< Back
Kerala
ഡാറ്റാ ചോർച്ച: വ്യക്തിഗത വിവരങ്ങൾ സ്വീകരിച്ചത് കരാര്‍ ജീവനക്കാരന്‍റെ ഇ-മെയിലിൽ
Kerala

ഡാറ്റാ ചോർച്ച: വ്യക്തിഗത വിവരങ്ങൾ സ്വീകരിച്ചത് കരാര്‍ ജീവനക്കാരന്‍റെ ഇ-മെയിലിൽ

Web Desk
|
26 Feb 2026 7:57 AM IST

മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സാംബശിവ റാവുവാണ് നിർദേശം നൽകിയത്

തിരുവനന്തപുരം: ഡാറ്റാ ചോർച്ച വിവാദത്തിൽ സന്ദേശമനയക്കുന്നതിനായുള്ള വ്യക്തിഗത വിവരങ്ങൾ സ്വീകരിച്ചത് കരാർ ജീവനക്കാരന്റെ ഇ - മെയിലിൽ. ഐ ടി മിഷനിലെ കരാർ ജീവനക്കാരന്റെ മെയിലിലാണ് ഡാറ്റാ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സാംബശിവ റാവുവാണ് ഇതിനായി നിർദേശം നൽകിയത്.

അതേസമയം, ഡിഎ കുടിശ്ശികയുമായി ബന്ധപ്പെട്ട സന്ദേശം ഡാറ്റ ചോർച്ചയായി വ്യാഖ്യാനിക്കുന്നത് ദുരുദ്ദേശപരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ന്യായീകരണം. സർക്കാർ തീരുമാനങ്ങൾ ജനങ്ങളെ അറിയിക്കുന്നത് പ്രചാരണത്തിന്റെ ഭാഗമല്ല. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെയും അറിയാനുള്ള അവകാശത്തിന്റെയും ഭാഗമാണിതെന്നുമായിരുന്നു ന്യായീകരണം.

ഡാറ്റ ചോർത്തിയെന്ന് അവകാശപ്പെട്ട് ചെന്നിത്തല പുറത്തുവിട്ട കത്തിൽ ഔദ്യോഗിക നടപടി ക്രമങ്ങൾ വിശദീകരിക്കുന്നുണ്ടെന്നും തെറ്റായ പ്രചരണം നടത്തുന്നവർ അതിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.

കെ സ്മാര്‍ട്ട് ഉപയോഗിക്കുന്നവരുടേയും ഡാറ്റ ചോര്‍ത്താന്‍ നീക്കം നടത്തിയെന്ന് തെളിയിക്കുന്ന കത്ത് രമേശ് ചെന്നിത്തല പുറത്ത് വിട്ടിരുന്നു. വാര്‍ഡ് വരെയുള്ള വ്യക്തിഗത വിവരങ്ങള്‍ പിആർഡിക്ക് കൈമാറാൻ ആവശ്യപ്പെട്ടാണ് കെ സ്മാര്‍ട്ടിന് കത്ത് നല്‍കിയത്. മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുകയും ചെയ്തു.


Similar Posts