< Back
Kerala

Kerala
ആൺവേഷം ധരിച്ച് ഭര്‍തൃമാതാവിനെ ആക്രമിച്ച യുവതി അറസ്റ്റിൽ
|12 May 2023 6:58 AM IST
ഭർത്താവിന്റെ ഷർട്ട് ധരിച്ചാണ് സുകന്യ വാസന്തിയെ ആക്രമിച്ചതെന്നും പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആൺവേഷം ധരിച്ച് വയോധികയെ ആക്രമിച്ച കേസിൽ മരുമകൾ അറസ്റ്റിൽ. ബാലരാമപുരം സ്വദേശി വാസന്തിയുടെ മരുമകൾ സുകന്യയെയാണ് ബാലാരമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് വാസന്തി ആക്രമിക്കപ്പെട്ടത്.
ഭർത്താവ് ഉപദ്രവിക്കുന്നതിന് കാരണം വാസന്തിയാണെന്ന് സുകന്യ കരുതിയായിരുന്നു ആക്രമണം. ഭർത്താവിന്റെ ഷർട്ട് ധരിച്ചാണ് സുകന്യ വാസന്തിയെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.