< Back
Kerala
ന്‍റെ ഉപ്പയായതോണ്ട് ഞാൻ പറയല്ല, ആള് ഭയങ്കര സൂപ്പറാണ്; പിതാവിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് മകളുടെ വീഡിയോ
Kerala

'ന്‍റെ ഉപ്പയായതോണ്ട് ഞാൻ പറയല്ല, ആള് ഭയങ്കര സൂപ്പറാണ്'; പിതാവിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് മകളുടെ വീഡിയോ

Web Desk
|
22 March 2026 12:19 PM IST

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു വോട്ടഭ്യര്‍ഥന

കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫൈസല്‍ ബാബുവിന് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് മകളുടെ വീഡിയോ. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു വോട്ടഭ്യര്‍ഥന.

'' അപ്പോ യുഡിഎഫ് ഉണ്ട്, എൽഡിഎഫ് ഉണ്ട്, ന്തൊക്കെയോ ഉണ്ട്. എനിക്ക് അതിനെക്കുറിച്ച് വലിയ ധാരണയില്ല. നിക്ക് പറയാനുള്ളത് കോഴിക്കോടുകാരോടാണ്. പ്രത്യേകിച്ച് കോഴിക്കോട് സൗത്തിലുള്ള ആൾക്കാരോട്. ന്‍റെ ബ്ബ..യുഡിഎഫ് സ്ഥാനാര്‍ഥിയായി കോഴിക്കോട് സൗത്തില് മത്സരിക്കുന്നുണ്ട്. അപ്പോ ങ്ങ്ള് ആരേലും കോഴിക്കോട് സൗത്തിലുണ്ടെങ്കിൽ ഒന്ന് സപ്പോര്‍ട്ട് ചെയ്യണേ. ബ്ബ എന്ന് പറയണത് അഡ്വ. ഫൈസൽ ബാബുവാണ്. ആള് സൂപ്പറാണ് ട്ടോ അതിപ്പോ ന്‍റെ ബ്ബയായതോണ്ട് ഞാൻ പറയല്ല. ശരിക്കിനും ആള് ഭയങ്കര സൂപ്പറാണ്.ഞങ്ങൾക്ക് സീറ്റ് കിട്ടി, അത് കോഴിക്കോട് സൗത്തിലാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങള് ശരിക്കിനും ഭയങ്കര ഹാപ്പിയായിന്'' മകൾ പറയുന്നു.

നിരവധി പേരാണ് ഫൈസൽ ബാബുവിന് വിജയാശംസകളുമായി എത്തിയത്. 'ഉപ്പ ജയിക്കും മോളേ...ഉപ്പാക്ക് വിജയാശംസകൾ'എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.

Similar Posts