< Back
Kerala

Kerala
പാലക്കാട്ട് എംവിഡിയുടെ ഫ്യൂസൂരി കെഎസ്ഇബി
|6 Jan 2026 12:29 PM IST
നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശ്ശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി
പാലക്കാട്: പാലക്കാട് ജില്ലാ ആർടിഒ എൻഫോഴ്സ്മെന്‍റ് ഓഫീസിലെ ഫ്യൂസൂരി കെഎസ്ഇബി. നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ബിൽ തുക കുടിശ്ശികയായതോടെയാണ് കെഎസ്ഇബിയുടെ നടപടി. 55,000ത്തോളം രൂപ കുടിശ്ശികയാവുകയായിരുന്നു.
ജനുവരി രണ്ടിനാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ ആര്‍ടിഒ എൻഫോഴ്സ്മെന്‍റ് ഓഫീസിലെ ഫ്യൂസ് ഊരിയത്. ഇതോടെെ എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനത്തിന് ചെലാനുകൾ പുറപ്പെടുവിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ. മൊബൈൽ ഫോൺ വെളിച്ചത്തിലാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. ഓഫീസിലെ അഞ്ച് ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.