< Back
Kerala
ആലപ്പുഴയിലെ സാധ്യത പട്ടിക കെപിസിസിക്ക് കൈമാറി ഡിസിസി; എം.പി പ്രവീണും ഷാനി മോൾ ഉസ്മാനും പട്ടികയിൽ
Kerala

ആലപ്പുഴയിലെ സാധ്യത പട്ടിക കെപിസിസിക്ക് കൈമാറി ഡിസിസി; എം.പി പ്രവീണും ഷാനി മോൾ ഉസ്മാനും പട്ടികയിൽ

Web Desk
|
3 Feb 2026 7:44 AM IST

27 അംഗ സ്ഥാനാർഥികളുടെ ലിസ്റ്റാണ് കെപിസിസിക്ക് കൈമാറിയത്

കോഴിക്കോട്: ആലപ്പുഴയിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത പട്ടിക ഡിസിസി കെപിസിസിക്ക് കൈമാറി. 8 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് കൈമാറിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി വൈസ് പ്രസിഡന്‍റ് എം.ജെ ജോബിനെ കൂടാതെ യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്‍റ് എം.പി പ്രവീണും ഷാനി മോൾ ഉസ്മാനും പട്ടികയിലുണ്ട്.

9 മണ്ഡലങ്ങൾ ഉള്ള ആലപ്പുഴ ജില്ലയിലെ നിയമസഭ സീറ്റുകളിൽ 8 സീറ്റുകളിൽ ആണ് കോൺഗ്രസ് മത്സരിക്കുന്നത്. കെപിസിസി അംഗങ്ങളും യൂത്ത് കോൺഗ്രസ്‌ നേതാവും അടങ്ങിയ 27 അംഗങ്ങളുടെ സാധ്യത പട്ടികയാണ് കെപിസിസിക്ക് ഡിസിസി കൈമാറിയത്. ഈ സാധ്യത പട്ടികയിൽ ഉൾപ്പെട്ടവരിൽ ആരൊക്കെയാണ് മത്സരിക്കുക, ആരൊക്കെയാണ് മാറ്റി നിർത്തപ്പെടുക എന്നാണ് ഇനി അറിയേണ്ടത്.


Similar Posts