< Back
Kerala

Kerala
ബ്രഹ്മപുരം: മേയറുടെ രാജിക്കുള്ള പ്രതിഷേധം ശക്തമാക്കി ഡിസിസി
|16 March 2023 6:20 AM IST
രാവിലെ അഞ്ചിന് ആരംഭിച്ച ഉപരോധം വൈകിട്ട് അഞ്ച് മണി വരെ നീണ്ടുനിൽക്കും.
കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി മേയർ എം. അനിൽകുമാറിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധം ശക്തമാക്കി എറണാകുളം കോൺഗ്രസ് ജില്ലാ കമ്മിറ്റി. ഡിസിസിയുടെ നേതൃത്വത്തിൽ പ്രവർത്തകർ കോർപ്പറേഷൻ ഓഫീസ് ഉപരോധിക്കുകയാണ്.
രാവിലെ അഞ്ചിന് ആരംഭിച്ച ഉപരോധം വൈകിട്ട് അഞ്ച് മണി വരെ നീണ്ടുനിൽക്കും. ഉപരോധ സമരം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. അതിനിടെ കോണ്ഗ്രസ് കൗൺസിലർമാരുടെ റിലേ സമരവും ഓഫീസിന് മുന്നിൽ തുടരുകയാണ്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോർപറേഷൻ ഓഫീസ് പരിസരത്തെ സുരക്ഷ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.