< Back
Kerala
Dcc president Muhammed Shiyas supports A Jayashankar
Kerala

'ചോദിക്കാനും പറയാനും എറണാകുളത്ത് ആളുണ്ട്'; എ. ജയശങ്കറിനെ പി.വി അൻവറിന് ഒന്നും ചെയ്യാനാവില്ലെന്ന് മുഹമ്മദ് ഷിയാസ്

Web Desk
|
14 Sept 2024 7:28 PM IST

ജയശങ്കറിനെ എന്തേലും ചെയ്യാമെന്ന് അൻവർ വിചാരിക്കുന്നുണ്ടെങ്കിൽ അത് പള്ളിയിൽ പോയി പറ‍ഞ്ഞാൽ മതിയെന്നും ഷിയാസ് പറഞ്ഞു.

കൊച്ചി: രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കറിനെതിരായ പി.വി അൻവർ എംഎൽഎയുടെ പരാമർശത്തിൽ പ്രതികരണവുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. നമ്മുടെ നാട് ജനാധിപത്യമുള്ള നാടാണ്. എല്ലാവർക്കും അവരുടെ അഭിപ്രായം പറയാം. രാഷ്ട്രീയ നേതാക്കളെ കുറിച്ചും പാർട്ടികളെ കുറിച്ചും ജയശങ്കർ അഭിപ്രായം പറയാറുണ്ട്. ഇതിന്റെ പേരിൽ ജയശങ്കറിന്റെ മുണ്ടൂരിക്കളയും തലയിലൂടെ മാലിന്യമൊഴിക്കും എന്നൊക്കെ പറഞ്ഞാൽ ഇത് എറണാകുളമാണ് എന്ന് അൻവർ ഓർക്കണമെന്നും ഷിയാസ് പറഞ്ഞു.

പി.വി അൻവറാണോ എഡിജിപിയാണോ വലിയ മാഫിയ എന്ന തർക്കമാണ് ഇപ്പോൾ നടക്കുന്നത്. പി.വി അൻവർ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും കാര്യമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. ഇതിൽ അൻവറിന് ഒരു പരാതിയുമില്ല. ആത്മാഭിമാനമുള്ള ആളാണെങ്കിൽ അൻവർ രാജിവെച്ച് പുറത്തുപോണം. എന്നാൽ ഇതൊന്നും ചെയ്യാതെ അൻവർ നിരന്തരം കാര്യങ്ങൾ മാറ്റിപ്പറഞ്ഞ് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഷിയാസ് പറഞ്ഞു.

Similar Posts