< Back
Kerala

Kerala
പെരുമ്പാവൂരില്‍ അടച്ചിട്ട മുറിക്കുള്ളിൽ ജീർണിച്ച മൃതശരീരം
|11 Sept 2023 7:09 PM IST
എം സി റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തുള്ള പഴയ കെട്ടിടത്തിന്റെ മുറിയിലാണ് മൃതശരീരം കണ്ടെത്തിയത്
എറണാകുളം: പെരുമ്പാവൂർ നഗരത്തിൽ അടച്ചിട്ട മുറിക്കുള്ളിൽ ജീർണിച്ച മൃതശരീരം കണ്ടെത്തി. എം സി റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തുള്ള പഴയ കെട്ടിടത്തിന്റെ മുറിയിലാണ് മൃതശരീരം കണ്ടെത്തിയത്. ഏതാനും വർഷത്തോളമായി അടഞ്ഞുകിടക്കുന്ന മുറിയായിരുന്നു. പ്രദേശത്താകെ ദുർഗന്ധം പരന്നതോടെ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സുഹൃത്തിനെ കാണാനില്ലെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികൾ ഇന്ന് പരാതിയുമായി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.