< Back
Kerala
കോഴിക്കോട്ട് ഒരാഴ്ച മുൻപ് കാണാതായ സ്ത്രീയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തു
Kerala

കോഴിക്കോട്ട് ഒരാഴ്ച മുൻപ് കാണാതായ സ്ത്രീയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തു

Web Desk
|
30 Nov 2021 11:42 AM IST

കാരന്തൂർ പാറക്കടവ് പാലത്തിന് സമീപത്ത് നിന്ന് ഐ.ആര്‍.ഡബ്ള്യൂ വളണ്ടിയയർമാരാണ് മൃതദേഹം കണ്ടെടുത്തത്

കോഴിക്കോട് കുന്ദമംഗലത്ത് നിന്ന് ഒരാഴ്ച മുൻപ് കാണാതായ സ്ത്രീയുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെടുത്തു. മുറിയനാൽറുഖിയയുടെ മൃതദേഹമാണ് കിട്ടിയത്. കാരന്തൂർ പാറക്കടവ് പാലത്തിന് സമീപത്ത് നിന്ന് ഐ.ആര്‍.ഡബ്ള്യൂ വളണ്ടിയയർമാരാണ് മൃതദേഹം കണ്ടെടുത്തത്.

19നാണ് റുഖിയയെ(53) കാണാതായത്. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആ സമയത്ത് പുഴയിലും സമീപപ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.


Related Tags :
Similar Posts