< Back
Kerala

Kerala
വയനാട്ടിലെ ഹോംസ്റ്റേയിൽ സൂക്ഷിച്ച മാരക മയക്കുമരുന്ന് പിടികൂടി
|26 Jan 2022 4:55 PM IST
40,000 രൂപയോളം വില വരുന്നതാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ
വയനാട്ടിലെ ഹോംസ്റ്റേയിൽ സൂക്ഷിച്ച മാരക മയക്കുമരുന്ന് പിടികൂടി. വിൽപനക്കായി സൂക്ഷിച്ചുവെച്ച 2.14 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. 40,000 രൂപയോളം വില വരുന്നതാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ.
സംഭവത്തിൽ വയനാട് വൈത്തിരി സ്വദേശികളായ പ്രജോഷ് വർഗീസ്, ഷെഫീഖ് സി.കെ, ജംഷീർ ആർ.കെ, കോഴിക്കോട് സ്വദേശി റഷീദ് സി.പി എന്നിവരെ അറസ്റ്റ് ചെയ്തു. കൽപ്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ മേധാവി അരവിന്ദ് സുകുമാറിന്‍റെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്. കൽപ്പറ്റ ഡിവൈ.എസ്.പി സുനിൽ എം.ഡി, വൈത്തിരി പൊലീസ് ഇൻസ്പെക്ടർ ദിനേശ് കോറോത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ രാം കുമാറും പൊലീസ് പാർട്ടിയുമാണ് റെയ്ഡിൽ പങ്കെടുത്തത്.