< Back
Kerala
കത്തിയ കപ്പലിൽ കൊടുംവിഷം; കണ്ടെയ്‌നറുകളിൽ   മാരക കീടനാശിനിയും വിഷപദാർഥങ്ങളും
Kerala

കത്തിയ കപ്പലിൽ കൊടുംവിഷം; കണ്ടെയ്‌നറുകളിൽ മാരക കീടനാശിനിയും വിഷപദാർഥങ്ങളും

Web Desk
|
10 Jun 2025 10:39 AM IST

ഏതൊക്കെ കണ്ടെയ്നറുകളാണ് കപ്പലില്‍ വീണതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല

തിരുവനന്തപുരം: തിങ്കളാഴ്ച കേരളതീരത്ത് വെച്ച് തീപിടിച്ച കപ്പലിൽ പരിസ്ഥിതിക്ക് ദോഷമാകുന്ന വിഷവസ്തുക്കളുമുണ്ടെന്നാണ് വിവരം.മാരിടൈം ഓർഗനൈസേഷൻ പ്രകാരം ക്ലാസ് 6(1)ൽ വരുന്ന കീടനാശിനികൾ ഉൾപ്പെടുന്ന വസ്തുക്കളാണ് കപ്പലിലുള്ളത്. എന്നാല്‍ ഏതൊക്കെ കണ്ടെയ്നറുകളാണ് കപ്പലില്‍ വീണതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇതിന് പുറമെ 17 ടണ്‍ പെയിന്‍റും കണ്ടെയ്നറുകളിലുണ്ട്. അപകടകരമായ 157 ഇനം വസ്തുക്കൾ കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ട്.

മാരക വിഷാംശമടങ്ങിയ കീടനാശിനിയായ ബൈപറിഡിലിയം -1,83,200ലിറ്റര്‍, ബെൻസോഫിനോൻ-15 ടൺ,നൈട്രോ സെല്ലുലോസ്-11 ടൺ, തീപിടിക്കാവുന്ന റെസിൻ-17 ടൺ തുടങ്ങിയവും കണ്ടെയ്നറുകളിലുണ്ട്.

സിങ്ക് ഓക്സൈഡ് -20,340,ട്രൈ ക്ലോറോ ബൻസീൻ -2,08,000കിലോ,മീഥൈൽ ഫിനോൽ -28,826കിലോ, തുടങ്ങിയവയും കണ്ടെയ്നറുകളിലുണ്ട്. ഇവയില്‍ പലതും മനുഷ്യശരീരത്തിലെത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

25 ഓളം കണ്ടയ്നറുകൾ കടലിൽ വീണിട്ടുണ്ടെന്ന് അഴീക്കൽ പോർട്ട് പിആർഒ ക്യാപ്റ്റൻ അരുൺകുമാർ .അത് കടലിൽ നിന്ന് തന്നെ ഉയർത്തി എടുത്ത് കൊണ്ടു വരാൻ ശ്രമം തുടരുകയാണ്. എറണാകുളം, തൃശൂർ ജില്ലകളിലെ കടലോരങ്ങളിൽ കണ്ടയ്നറുകൾ അടിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച കൊളംബോയിൽ നിന്നു മുംബൈയിലേക്കുള്ള യാത്രാ മധ്യേ കേരളാ തീരത്ത് നിന്ന് 78 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വാൻഹായ് 503 എന്ന ചരക്കു കപ്പലിൽ അഗ്നി ബാധ ഉണ്ടായത്.

അതേസമയം, ചരക്ക് കപ്പലിന് സമീപം രക്ഷാദൗത്യം തുടരുകയാണ്. തീ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. കപ്പൽ മുങ്ങിപോകാതിരക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. കാണാതായ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഡിഫന്‍സ് പിആര്‍ഒ അതുല്‍പിള്ള പറഞ്ഞു.


Similar Posts