< Back
Kerala
ഡിയർ ലാലേട്ടാ; മെസ്സിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയുമായി മോഹൻലാൽ
Kerala

'ഡിയർ ലാലേട്ടാ'; മെസ്സിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയുമായി മോഹൻലാൽ

Web Desk
|
20 April 2025 2:12 PM IST

മോഹൻലാൽ തന്നെയാണ് വീഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചത്

കോഴിക്കോട്: നടൻ മോഹൻലാലിന് ഓട്ടോ​ഗ്രാഫ് സമ്മാനിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി. അർജന്റീനയുടെ ജേഴ്സിയിൽ മെസ്സി ഓട്ടോ​ഗ്രാഫ് എഴുതുന്ന വീഡിയോ മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. മെസ്സിയുടെ കയ്യൊപ്പ് പതിച്ച ജേഴ്സിയുമായി താരം നിൽക്കുന്ന ചിത്രവും വീഡിയോയിലുണ്ട്.

‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് ഈ നിമിഷം മോഹൻലാലിനായി സമ്മാനിച്ചത്.

ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നമ്മളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനം അഴിച്ചപ്പോൾ എന്റെ ഹൃദയമിടിപ്പ് നിലച്ചു. ഇതിഹാസം തന്നെ, ലയണൽ മെസ്സി ഒപ്പിട്ട ഒരു ജേഴ്‌സി. എന്റെ പേര് അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാൾക്ക്, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി -മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

View this post on Instagram

A post shared by Mohanlal (@mohanlal)

Similar Posts