< Back
Kerala

Kerala
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വിമ്മിങ് പൂളിലെ മരണവും അന്വേഷിക്കണം: എംഎസ്എഫ്
|3 March 2024 7:59 PM IST
എസ്എഫ്‌ഐ പ്രവർത്തരോടൊപ്പമാണ് ശഹിൻ പുറത്ത് പോയതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും എംഎസ്എഫ്
മലപ്പുറം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സ്വിമ്മിങ് പൂളിലെ മരണവും അന്വേഷിക്കണമെന്ന് എംഎസ്എഫ്. 2022 ഡിസംബർ 19 നാണ് എടവണ്ണ സ്വദേശി ശഹിൻ പി എന്ന വിദ്യാർഥിയെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് എംഎസ്എഫ് കത്ത് നൽകി.
എസ്എഫ്‌ഐ പ്രവർത്തരോടൊപ്പമാണ് ശഹിൻ പുറത്ത് പോയതെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും എംഎസ്എഫ് ആരോപിക്കുന്നു. മരണത്തിൽ ദുരൂഹത ഉണ്ടായിട്ടും പൊലീസിൽ പരാതി നൽകാൻ സർവകലാശാല അധികൃതർ തയ്യാറായില്ലെന്നും ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസാണ് ഗവർണർക്ക് കത്ത് നൽകിയത്.