< Back
Kerala
കോഴിക്കോട് വയോധിക വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പൊലീസ്
Kerala

കോഴിക്കോട് വയോധിക വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ആത്മഹത്യയെന്ന് പൊലീസ്

Web Desk
|
5 May 2022 4:11 PM IST

സമീപത്ത് നിന്ന് മണ്ണെണ്ണ സൂക്ഷിച്ച പാത്രം കണ്ടെടുത്തു

കോഴിക്കോട്: പെരുവയലിലെ വയോധികയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു . സംഭവസ്ഥലത്ത് നിന്ന് മണ്ണെണ്ണ സൂക്ഷിച്ച പാത്രം പൊലീസ് കണ്ടെടുത്തു. 72 കാരിയായ ബേബിയെ ഇന്നലെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് .

72 കാരിയായ ബേബിയെ കഴിഞ്ഞ ദിവസമാണ് വീട്ടില്‍ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മക്കള്‍ പ്രാര്‍ത്ഥനക്കായി പള്ളിയില്‍ പോയ സമയത്തായിരുന്നു വീടിന്‍റെ അടുക്കളയില്‍ വയോധിക വെന്തുമരിച്ചത്. ആദ്യം ഗ്യസ് സ്റ്റൗവിൽ നിന്ന് തീ പടര്‍ന്ന് അപകടമുണ്ടായതാവാമെന്ന നിഗമനത്തിലായിരുന്നു പൊലീസ് . എന്നാല്‍ സംഭവം ആത്മഹത്യയാണെന്നും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മണ്ണെണ്ണയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് ഫോറന്‍സിക് സംഘവും പരിശോധന നടത്തിയിരുന്നു. ഭര്‍ത്താവിന്‍റെ മരണ ശേഷം വീട്ടില്‍ ഒതുങ്ങിക്കഴിയുകയായിരുന്ന ബേബി പാര്‍ക്കിന്‍സണ്‍സ് രോഗ ബാധിതയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു.



Similar Posts