< Back
Kerala
MV Govindan, adm death, kannur adm, adm naveen,
Kerala

മരണം ദൗർഭാഗ്യകരം, സിപിഎം നവീന്റെ കുടുംബത്തിനൊപ്പം; എം.വി ഗോവിന്ദൻ

Web Desk
|
20 Oct 2024 1:23 PM IST

നവീന്റെ കുടുംബത്തിന് നിയമപരമായ പരിരക്ഷ കിട്ടണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും ഗോവിന്ദൻ

പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന്റെ കുടുംബത്തിനൊപ്പമാണ് സിപിഎം എന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നവീന്റെ മരണം ദൗർഭാഗ്യകരമെന്നും കുടുംബത്തിന് പിന്തുണ അറിയിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ നീതിയുക്തമാകണമെന്ന് എഡിഎമ്മിന്റെ കുടുംബം ​ഗോവിന്ദനോട് ആവശ്യപ്പെട്ടു. എഡിഎമ്മിന്റെ മരണത്തിൽ പാർട്ടി രണ്ടു തട്ടിലാണെന്നു പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കിയ അദ്ദേഹം പാർട്ടി ഒറ്റതട്ടിലാണെന്നും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും പറഞ്ഞു.

നവീന്റെ ഭാര്യയോടും മക്കളോടും സംസാരിച്ചു. അവർക്ക് എല്ലാം നഷ്ടപ്പെട്ടു. നിയമപരമായ പരിരക്ഷ കിട്ടണം. കുറ്റവാളികളെ ശിക്ഷിക്കണം. അദ്ദേഹം പറഞ്ഞു. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും രാജു എബ്രഹാമും ഗോവിന്ദനൊപ്പം ഉണ്ടായിരുന്നു.

Similar Posts