< Back
Kerala

Kerala
കണ്ണൂർ നഗരത്തിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
|14 Dec 2021 5:40 PM IST
സ്‌പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂർ നഗരത്തിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മക്കാനിക്ക് സമീപത്തെ ലംഹയിൽ റാസിക്കിനെ ( 70 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും വിവരം പുറത്തറിയിച്ചില്ല. സ്‌പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.