< Back
Kerala

Drugs
Kerala
തിരുവനന്തപുരത്ത് പതിനേഴുകാരന്റെ മരണം മയക്കുമരുന്ന് മൂലമെന്ന് മാതാവ്
|21 March 2023 3:37 PM IST
സുഹൃത്തുക്കൾ മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് മാതാവിന്റെ പരാതിയിൽ പറയുന്നത്.
തിരുവനന്തപുരം: പെരുമാതുറയിൽ പതിനേഴുകാരന്റെ മരണം മയക്കുമരുന്ന് കുത്തിവെച്ചത് മൂലമെന്ന് മാതാവ്. സുഹൃത്തുക്കൾ മയക്കുമരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്. ഇന്ന് രാവിലെയാണ് പെരുമാതുറ സ്വദേശിയായ ഇർഫാൻ മരിച്ചത്.
ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇർഫാനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മരണകാരണം മയക്കുമരുന്നിന്റെ അമിത ഡോസാണെന്ന് സംശയിക്കുന്നതായി കഠിനംകുളം പൊലീസ് പറഞ്ഞു.