< Back
Kerala
അങ്കമാലിയിലെ കുഞ്ഞിന്റെ മരണം; കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയത്
Kerala

അങ്കമാലിയിലെ കുഞ്ഞിന്റെ മരണം; കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയത്

Web Desk
|
5 Nov 2025 9:59 PM IST

മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്ന് നിഗമനം

എറണാകുളം: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്ന് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്ന് പരിശോധിക്കും. അമ്മൂമ്മ റോസ്ലിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.ആന്റണി -റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. കറുക്കുറ്റിയിലെ വീട്ടിൽ അമ്മൂമ്മയുടെ കൂടെ കുഞ്ഞിനെ കിടത്തിയതായിരുന്നു. തിരിച്ച് അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ ചോര വാർന്നോലിക്കുന്ന നിലയിൽ. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 9:30കൂടി മരണം സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ അമ്മൂമ്മയ്ക്ക് മാനസികപ്രശ്‌നങ്ങൾ ഉള്ളതായി നാട്ടുകാരും പറയുന്നു. പൊലീസും ഫോറൻസിക്കും പരിശോധന നടത്തുകയാണ്.

കുഞ്ഞിന്റെ അച്ഛന്റെയും അമ്മൂമ്മയുടെയും മൊഴി എടുത്തു. മൃതദേഹം അപ്പോളോ ആശുപത്രിയിലാണ്. അതേസമയം കുട്ടിയുടെ അമ്മൂമ്മയെ ബോധരഹിത ആയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.നാളെ കുട്ടിയുടെ പോസ്റ്റുമാർട്ടം നടപടികൾ നടക്കും.

Similar Posts