< Back
Kerala
തൃശൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലിസ്
Kerala

തൃശൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്ന് പൊലിസ്

Web Desk
|
22 Dec 2021 6:38 PM IST

വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ

തൃശൂരിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമാണെന്നും അമ്മ അടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തുവെന്നും പൊലിസ് അറിയിച്ചു. വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. തൃശൂർ വരടിയം സ്വദേശി മേഘ ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാരെ അറിയിക്കാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തി ഉപേക്ഷിച്ചത്. പ്രസവിച്ച ഉടനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. ശേഷം കവറിലാക്കി കാമുകൻ ഇമ്മാനുവേലും സുഹൃത്ത് അമലും ചേർന്ന് എംഎൽഎ റോഡിലുള്ള കനാലിൽ ഉപേക്ഷിച്ചു. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം പ്രതികളെ തെളിവെടുപ്പിന് കൊണ്ട് പോകും. ഇന്നലെയാണ് മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിലായിരുന്നു. തൃശൂർ വരിയം സ്വദേശികളായ മേഘ(22), ഇമ്മാനുവേൽ(25) ഇവരുടെ സുഹൃത്ത് അമൽ എന്നിവരാണ് കസ്റ്റഡിയിലായിരുന്നത്. അവിവാഹിതരായ മേഘയും ഇമ്മാനുവലും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതിനിടെ യുവതി ഗർഭിണിയായി. ഗർഭിണിയായതും പ്രസവിച്ചതും പക്ഷേ വീട്ടുകാർ അറിഞ്ഞിരുന്നില്ല. ഇക്കാരണത്താൽ കുഞ്ഞിനെ ഒഴിവാക്കാൻ വേണ്ടി ഉപേക്ഷിച്ചു കളയുകയായിരുന്നു. തൃശ്ശൂർ പൂങ്കുന്നത്തിന് സമീപം എം.എൽ.എ റോഡിലുള്ള കനാലിൽ നിന്ന് ഇന്നലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള പെൺകുഞ്ഞിന്റെ മൃതദേഹം വലിയ കവറിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശാന്തി ഘട്ടിൽ ബലിയിടാൻ എത്തിയവർ മൃതദേഹം കണ്ടതിനെ തുടർന്ന് പൊലിസിനെ അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

The death of a newborn baby in Thrissur was a murder and three people, including the mother, were taken into custody, police said.

Similar Posts