< Back
Kerala

Kerala
ഷൊർണൂരിൽ ഒരു വയസുകാരിയുടെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ
|19 Feb 2024 6:58 PM IST
ആൺസുഹൃത്തുമായുണ്ടായ തർക്കത്തെത്തുടർന്നാണ് ശിൽപ കുഞ്ഞിനെ കൊന്നതെന്ന് പൊലീസ്
പാലക്കാട്: ഷൊർണൂരിൽ ഒരു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പോസ്റ്റ് മോർട്ടത്തിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ അമ്മ കോട്ടയം സ്വദേശി ശിൽപയെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ആൺസുഹൃത്തുമായുണ്ടായ തർക്കത്തെത്തുടർന്നാണ് ശിൽപ കുഞ്ഞിനെ കൊന്നതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ശില്‍പ ഷൊര്‍ണൂരുള്ള ആണ്‍ സുഹൃത്തിന്‍റെ വീട്ടിലെത്തിയത്.