< Back
Kerala

Kerala
വാഹനാപകടത്തിൽ യുവാവിന്റെ മരണം; ലോറി പിന്തുടരുന്ന ദൃശ്യങ്ങൾ, ദുരൂഹതയെന്ന് ബന്ധുക്കൾ
|15 Oct 2023 8:55 AM IST
ലോറി മനഃപ്പൂര്‍വം ഇടിപ്പിച്ചതാണെന്നാണ് ബന്ധുക്കളുടെ ആരോപണം.
മലപ്പുറം: തിരുനാവായയില്‍ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ലോറി മനഃപ്പൂര്‍വം ഇടിപ്പിച്ചതാണെന്നാണ് ആരോപണം. ബൈക്ക് യാത്രികനെ ലോറി പിന്തുടരുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. എടക്കുളം കിഴക്കെമുക്കിലെ അത്താണിക്കല്‍ പരേതനായ മരക്കാരിന്റെ മകന്‍ ജാബിറാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്.