< Back
Kerala
എഡിഎമ്മിന്റെ മരണം; കണ്ണൂര്‍ ജില്ലാ കലക്ടര്‍ പറയുന്നത് കള്ളമെന്ന് നവീന്റെ കുടുംബം
Kerala

എഡിഎമ്മിന്റെ മരണം; കണ്ണൂര്‍ ജില്ലാ കലക്ടര്‍ പറയുന്നത് കള്ളമെന്ന് നവീന്റെ കുടുംബം

Web Desk
|
31 Oct 2024 3:30 PM IST

നവീൻ ബാബുവിന് കലക്ടറുമായി യാതൊരു ആത്മബന്ധവുമില്ലെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞു

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബു കുറ്റസമ്മതം നടത്തിയെന്ന കണ്ണൂര്‍ കലക്ടറുടെ മൊഴി കള്ളമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നവീന്‍ ബാബുവിന് കലക്ടറുമായി യാതൊരു ആത്മബന്ധവുമില്ലെന്നും തുറന്നു സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയല്ല അദ്ദേഹമെന്നും മഞ്ജുഷ പറഞ്ഞു.

അതേസമയം സംഭവത്തിൽ റവന്യൂവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് വൈകിപ്പിക്കുന്നത് പി. പി. ദിവ്യയെ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കുടുംബത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയിൽ എത്തും.




Similar Posts