< Back
Kerala

Kerala
മൂവാറ്റുപുഴയിലെ വയോധികയുടെ മരണം: കൊലപാതകമെന്ന് പൊലീസ്; മകൻ അറസ്റ്റില്‍
|6 May 2024 11:43 PM IST
അമ്മയുടെ സ്വർണ്ണ മാല കൈക്കലാക്കാനാണ് കൊലപാതകം
എറണാകുളം: എറണാകുളം മൂവാറ്റുപുഴയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പൊലീസ്. വടക്കേകര പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്ല്യയെയാണ് വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൗസല്യയുടെ മകൻ ജോജോയെ അറസ്റ്റ് ചെയ്തു. അമ്മയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാല കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്ന് ജോജോ പൊലീസിനോട് പറഞ്ഞു.
കൗസല്യ മരിച്ച വിവരം അറിഞ്ഞ പഞ്ചായത്ത് അംഗം മരണം സ്ഥിരീകരിക്കുന്നതിനായി ഡോക്ടറെ വിളിക്കുകയും പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിനെ തുടർന്നാണ് ജോജോ കുറ്റ സമ്മതം നടത്തിയത്.