< Back
Kerala

Kerala
ഗർഭസ്ഥ ശിശുവിന്റെ മരണം; മൃതദേഹം വിട്ടുനൽകുന്നത് വൈകിപ്പിച്ചതായി പരാതി
|21 May 2024 12:40 PM IST
ശവപ്പെട്ടിയുമായി പ്രതിഷേധിച്ച് കുടുംബം
തിരുവനന്തപുരം: തൈക്കാട് സർക്കാർ ആശുപത്രിയിൽ മരിച്ച ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം വിട്ടു നൽകുന്നത് വൈകിപ്പിച്ചതായി പരാതി. കുട്ടിയുടെ ഓട്ടോപ്‌സിക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾ തുടങ്ങിയത് അൽപസമയം മുമ്പാണ്. മോർച്ചറിക്ക് പുറത്ത് ശവപ്പെട്ടിയുമായി പ്രതിഷേധിച്ച് കുടുംബം.
എട്ടുമാസം ഗർഭിണിയായ പവിത്രയുടെ കുഞ്ഞിന് അനക്കമില്ലാത്തത് കാണിക്കാനായിരുന്നു മെയ് 16ന് രാത്രി 11 മണിയോടെ തൈക്കാട് സർക്കാർ ആശുപത്രിയിൽ എത്തിയത്. എന്നാൽ ഡ്യൂട്ടി ഡോക്ടർ പരിശോധന പോലുമില്ലാതെ മടക്കി അയക്കുകയാണ് ചെയ്തതെന്ന് പവിത്രയുടെ ഭർത്താവ് ലിബു പറഞ്ഞു. പിറ്റേദിവസം പുറത്ത് നടത്തിയ സ്‌കാനിങിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയായിരുന്നു.