< Back
Kerala

Kerala
മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കോസ്റ്റ് ഗാർഡ് ഇന്നും പരിശോധന നടത്തും
|24 Nov 2021 6:17 AM IST
നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
എറണാകുളത്ത് മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഹാർഡ് ഡിസ്‌കിനായി കോസ്റ്റ് ഗാർഡ് ഇന്നും പരിശോധന നടത്തും. ഹാർഡ് ഡിസ്‌ക് അധികം ദൂരേക്ക് ഒഴുകി പോകാൻ സാധ്യത ഇല്ലെന്ന നിഗമനത്തിലാണ് കോസ്റ്റ് ഗാർഡ്. നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.
ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരിൽ ചിലർ വിദേശത്തേക്ക് പോയിട്ടുണ്ട്. ഇവരുടെ മൊഴി വീഡിയോ കോൺഫറൻസ് വഴി രേഖപ്പെടുത്തും. വാഹനാപകടത്തിൽ പ്രാഥമികമായി വലിയ ദുരൂഹതകൾ സംശയിച്ചിരുന്നില്ല. പിന്നീട് പുറത്തുവന്ന വിവരങ്ങളാണ് നിർണായകമായത്. ഹാർഡ് ഡിസ്‌ക നശിപ്പിക്കാൻ ശ്രമിച്ചതിലൂടെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഉറപ്പായത്. മോഡലുകളുടെ കാർ ഓടിച്ചിരുന്നു അബ്ദുറഹ്‌മാനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കമ്മീഷണർ പറഞ്ഞു.