< Back
Kerala

Kerala
നവീൻ ബാബുവിന്റെ മരണം; പരാതിയിലെ ഒപ്പ് തന്റേത് തന്നെയെന്ന് ടി. വി പ്രശാന്ത്
|13 Nov 2024 2:26 PM IST
പ്രശാന്തിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി
കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരായ പരാതിയിലെ ഒപ്പ് തന്റേത് തന്നെയാണെന്ന് പരാതിക്കാരൻ ടി. വി പ്രശാന്ത്. തനിക്ക് രണ്ട് ഒപ്പുകൾ ഉണ്ടെന്നും തന്റെ ഒപ്പ് മാധ്യമങ്ങൾക്ക് അറിയില്ലെന്നും ടി. വി പ്രശാന്ത് പറഞ്ഞു. പ്രശാന്തിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി.
പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പെട്രോൾ പമ്പ് ഉടമ ടി. വി പ്രശാന്ത് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് അയച്ച പരാതിക്കത്തിൽ പേര് പ്രശാന്തൻ ടി. വി എന്നും പെട്രോൾ പമ്പ് സ്ഥലമുടമകളുമായുള്ള കരാറിൽ പ്രശാന്ത് എന്നുമാണ് എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ ഒപ്പിലും സ്ഥലമുടമകളുമായുള്ള കരാറിലെ ഒപ്പിലും വൈരുദ്ധ്യമുണ്ടായിരുന്നു