< Back
Kerala
IC Balakrishnan VS ND Appachan
Kerala

എൻ.എം വിജയന്‍റെ മരണം; ഐ.സി ബാലകൃഷ്ണൻ എംഎൽഎ അടക്കമുള്ളവർ ഉടന്‍ വയനാട്ടിലെത്തില്ല

Web Desk
|
11 Jan 2025 6:48 AM IST

പതിനഞ്ചാം തീയതി ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നുണ്ട്

വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎയുടെയും ഡിസിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചന്‍റെയും അറസ്റ്റ് തടഞ്ഞെങ്കിലും ഇരുവരും ഉടൻ ജില്ലയിലെത്തിയേക്കില്ല. പതിനഞ്ചാം തീയതി ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നുണ്ട്. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് പൊലീസിനുള്ള കോടതി നിർദേശം.

എന്നാൽ പതിനഞ്ചാം തീയതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നേക്കും. അതിനിടയിൽ ജില്ലയിൽ എത്തിയാൽ പൊലീസിന് പ്രതികളെ നിരീക്ഷിക്കൽ എളുപ്പമാവും. അതിനാൽ ജാമ്യം ലഭിക്കും വരെ ഒളിവിൽ കഴിയാനാണ് ഇരു നേതാക്കൾക്കും ലഭിച്ച നിർദേശം.

എൻ.എം വിജയന്‍റെ കത്തിന്‍റെ വെളിച്ചത്തിലാണ് പൊലീസ് കേസെടുത്തതെങ്കിലും കത്ത് വിജയൻ്റേതാണ് എന്ന് ഉറപ്പിക്കാൻ പൊലീസിനായിട്ടില്ല. കയ്യക്ഷര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനയിൽ ഇത് തെളിയിക്കപ്പെടും മുമ്പ് നേതാക്കളെ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസ് നിലപാട്. എംഎൽഎ അടക്കമുള്ളവരുടെ അറസ്റ്റ് മുൻകൂട്ടി കണ്ട കോൺഗ്രസ് നേതൃത്വം അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ മാറി നിൽക്കാൻ നേതാക്കൾക്ക് നിർദേശം നൽകിയിരുന്നു.



Similar Posts