Kerala
കൊച്ചിയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ
Kerala

കൊച്ചിയിലെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

Web Desk
|
4 Dec 2023 11:43 PM IST

കുട്ടിയെ ഒഴിവാക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊച്ചി: ലോഡ്ജിൽ ഒന്നര മാസമുള്ള കുട്ടി മരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ്. കുട്ടിയെ ഒഴിവാക്കുന്നതിനാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശിയായ യുവതിയും കണ്ണൂർ സ്വദേശിയായ യുവാവും നിയമപരമായി വിവാഹിതരല്ലെന്നാണ് പൊലീസ് പറയുന്നത്. കറുകപ്പള്ളിയിലെ ലോഡ്ജിലായിരുന്നു സംഭവം. ഒന്നര മാസം പ്രായമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് യുവതിയുടെയും സുഹൃത്തിന്റെയും മൊഴി.ഇവർ താമസിച്ചിരുന്ന കറുകപള്ളിയിലെ ലോഡ്ജ് മുറി പോലീസ് സീൽ ചെയ്തു.

More to Watch


Related Tags :
Similar Posts