< Back
Kerala
shabna death
Kerala

ഷബ്‌നയുടെ മരണം; ഒളിവിൽ പോയ ഭർതൃസഹോദരിയും അറസ്റ്റിൽ

Web Desk
|
15 Dec 2023 7:30 PM IST

ഓർക്കാട്ടേരി സ്വദേശി ഹഫ്‌സത് ആണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി ഷബ്നയുടെ മരണത്തിൽ ഭർതൃ സഹോദരിയും അറസ്റ്റിൽ. ഓർക്കാട്ടേരി സ്വദേശി ഹഫ്‌സത് ആണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഹഫ്സത്ത് ഒളിവിൽ പോവുകയായിരുന്നു. മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും കോടതിയത് തള്ളി. പിന്നാലെ പൊലീസിന് മുന്നിൽ ഹാജരാവുകയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കേസിൽ ഭർത്തൃ പിതാവിന് കോടതി ജാമ്യം അനുവദിച്ചു. ഇന്നലെയാണ് ഭര്‍തൃമാതാവ് നഫീസയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഷബ്നയുടെ ഭര്‍തൃമാതാവിന്റെ സഹോദരനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം നാലാം തീയതിയാണ് ഷബ്‌നയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷബ്‌നയുടെ മരണത്തിൽ ഭർത്താവിന്റെ മാതാവ് നഫീസക്കും സഹോദരിക്കും പങ്കുണ്ടെന്നും പരാതിയിലുണ്ടായിരുന്നു. ഇവർ ഷബ്‌നയെ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പരാതി. തുടര്‍ന്ന് ഇവരെ പ്രതി ചേർത്തെങ്കിലും ഒളിവിൽ പോകുകയായിരുന്നു. ജ്യാമത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇന്ന് നഫീസയെ കോഴിക്കോട് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Similar Posts