< Back
Kerala
sandra thomas
Kerala

സാന്ദ്രാ തോമസിനെതിരായ വധഭീഷണി; റെനി ജോസഫിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു

Web Desk
|
6 Jun 2025 2:09 PM IST

പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായാണ് ഫെഫ്കയുടെ നോട്ടീസ്

കൊച്ചി: സാന്ദ്രാ തോമസിനെതിരായ വധഭീഷണിയിൽ റെനി ജോസഫിനെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയൻ അംഗത്വത്തിൽ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സാന്ദ്ര തോമസിന് നേരെയുള്ള ക്രിമിനൽ സ്വഭാവമുള്ള ഭീഷണി യഥാർത്ഥത്തിൽ ഉണ്ടായതാണെന്ന് വ്യക്തമാണെന്ന് ഫെഫ്ക പറഞ്ഞു.

മദ്യലഹരിയിലാണ് റെനി ഗ്രൂപ്പിൽ പോസ്റ്റിട്ടതെന്നും നേതൃത്വത്തിലുള്ള പലരെയും വിളിച്ച് ഇയാൾ അധിക്ഷേപിക്കാറുണ്ടെന്നും ഫെഫ്കയുടെ പ്രസ്താവനയിൽ പറയുന്നു. യൂണിയൻ നേതൃത്വം നടത്തിയ അന്വേഷണത്തിൽ ഇയാൾ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്ന് അറിഞ്ഞെന്നും ഫെഫ്ക വ്യക്തമാക്കി.

തനിക്കെതിരെയുണ്ടായ വധഭീഷണിയിൽ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് സാന്ദ്രാ തോമസ് രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സസ്‌പെൻഡ് ചെയ്തുള്ള ഫെഫ്കയുടെ നടപടി.

Similar Posts