< Back
Kerala

പിണറായി വിജയന്‍
Kerala
മുഖ്യമന്ത്രിക്ക് വധ ഭീഷണി; പിന്നിൽ 12-കാരനായ സ്‌കൂൾ വിദ്യാർഥി
|2 Nov 2023 10:12 AM IST
എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണിൽനിന്നാണ് സന്ദേശമെത്തിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധ ഭീഷണി. ഇന്നലെ വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഭീഷണിയുമായി ഫോൺ വിളിയെത്തിയത്. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂൾ വിദ്യാർഥിയാണ് ഭീഷണിയുമായി ഫോൺ വിളിച്ചതെന്ന് കണ്ടെത്തിയത്. എറണാകുളം പോങ്ങാട് സ്വദേശിയുടെ ഫോണിൽനിന്നാണ് സന്ദേശമെത്തിയത്. ഏഴാം ക്ലാസുകാരനായ മകൻ ഫോൺ ഉപയോഗിച്ചതാണെന്നാണ് വീട്ടുകാർ നൽകുന്ന വിശദീകരണം.
വീട്ടുകാരുടെ മൊഴി പൊലീസ് പൂർണമായും കണക്കിലെടുത്തിട്ടില്ല. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.