< Back
Kerala

Kerala
കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി; ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു
|6 Nov 2023 7:24 AM IST
കളമശ്ശേരി സ്വദേശി മോളിയാണ് മരിച്ചത്. 80 ശതമാനത്തോള പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇവർ.
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ മരണം നാലായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാൾകൂടി മരിച്ചു. കളമശ്ശേരി സ്വദേശി മോളി (61)യാണ് മരിച്ചത്. 80 ശതമാനത്തോള പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ഇവർ.
കളമശേരി സ്ഫോടനകേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം അഡീഷണൽ സി.ജെ.എം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ഡൊമനിക് മാർട്ടിനെ ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കോടതിയിൽ അപേക്ഷ നൽകിയത്. കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷമായിരിക്കും പ്രതിയെ സ്ഫോടനം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നതും കൂടുതൽ ചോദ്യം ചെയ്യുന്നതും.