< Back
Kerala
കുരങ്ങ് വസൂരി ലക്ഷണങ്ങളോടെ മരണം: യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള 15 പേര്‍ നിരീക്ഷണത്തിൽ
Kerala

കുരങ്ങ് വസൂരി ലക്ഷണങ്ങളോടെ മരണം: യുവാവിന്റെ സമ്പർക്ക പട്ടികയിലുള്ള 15 പേര്‍ നിരീക്ഷണത്തിൽ

Web Desk
|
1 Aug 2022 7:27 AM IST

ചാവക്കാട്, തൃശൂർ സ്വകാര്യ ആശുപത്രികളും നിരീക്ഷണ പട്ടികയിൽ

തൃശ്ശൂർ: തൃശൂരിൽ കുരങ്ങ് വസൂരി ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കി. യുവാവുമായി അടുത്ത് ഇടപഴകിയവും ഒപ്പം ഫുട്‌ബോൾ കളിച്ചവരും നീരീക്ഷണത്തിലാണ്.

യുവാവിനെ 21ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൊണ്ടു വന്നത് നാ ല് യുവാക്കളാണ്. ഇവരെയും നിരീക്ഷണത്തിലാക്കി. യുവാവിന്റെ റൂട്ട് മാപ്പിൽ ചാവക്കാട്, തൃശൂർ സ്വകാര്യ ആശുപത്രികളുമുണ്ട്. ഫുട്‌ബോൾ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് തളർന്ന് വീഴുകയായിരുന്നു. ആദ്യം പ്രാദേശിക ഹെൽത്ത് സെന്ററിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ യുവാവിനെ പരിചരിച്ച ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്.

യുവാവിന്റെ സ്രവ പരിശോധനാ ഫലം ഇന്ന് വരും. വിദേശത്ത് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പ്രതിരോധ നടപടികൾക്കായി ഇന്ന് പുന്നയൂരിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടുണ്ട്. യുവാവിന്‍റെ വീടുമായി ബന്ധപ്പെട്ട സ്ഥലത്ത് ശക്തമായ രോഗപ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവത്കരണങ്ങളും നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

Similar Posts