< Back
Kerala

Kerala
'സ്ഥാപനത്തെ നശിപ്പിക്കാനുള്ള തീരുമാനം'; കെഎസ്ആർടിസി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി
|3 Feb 2025 8:34 PM IST
'പണിമുടക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും'
തിരുവനന്തപുരം: ടിഡിഎഫ് നാളെ പ്രഖ്യാപിച്ച കെഎസ്ആർടിസി പണിമുടക്കിനെതിരെ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. സ്ഥാപനത്തെ നശിപ്പിക്കാനുള്ള തീരുമാനമാണിതെന്നും പണിമുടക്ക് നടത്താനുള്ള സാഹചര്യമാണോ എന്നവർ സ്വയം ചിന്തിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. പണിമുടക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
'ജീവനക്കാർക്ക് ഇതുപോലെ ആനുകൂല്യം ലഭിച്ച കാലഘട്ടമുണ്ടായിട്ടില്ല. ഒന്നാം തിയതി ശമ്പളം തരുമെന്ന് പറഞ്ഞാന്‍ തന്നിരിക്കുമെന്നും അത് സമരം ചെയ്താല്‍ കിട്ടുമെന്ന് ആരും വിചാരിക്കേണ്ട. സമരം നടത്തുന്നത് കെഎസ്ആര്‍ടിസിയോടുള്ള സ്‌നേഹം കൊണ്ടല്ല, സ്ഥാപനത്തെ നശിപ്പിക്കാനും തകര്‍ക്കാനുമുള്ള ഗൂഢാലോചനകൊണ്ട് മാത്രമാണ്' - ഗണേഷ് കുമാർ പറഞ്ഞു.