< Back
Kerala

Kerala
പി.വി അൻവർ എംഎൽഎയുടെ എല്ലാ ആരോപണങ്ങളും അന്വേഷിക്കാൻ തീരുമാനം
|4 Sept 2024 8:04 PM IST
പി.വി അൻവറിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും
തിരുവനന്തപുരം: പി.വി അൻവർ എംഎൽഎയുടെ എല്ലാ ആരോപണങ്ങളും അന്വേഷിക്കാൻ തീരുമാനം. പ്രത്യേക അന്വേഷണ സംഘത്തിന് ഡിജിപി നിർദേശം നൽകി. ഇന്ന് ചേർന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് തീരുമാനമായത്.
വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തണമെന്നും നിർദേശം. പി.വി അൻവറിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. പ്രാഥമിക അന്വേഷണമാണ് ആദ്യം നടക്കുക.