< Back
Kerala
ചിന്താ ജെറോമിന്‍റെ ശമ്പളം 50,000 ല്‍ നിന്നും ഒരു ലക്ഷമാക്കി; 2016 മുതലുള്ള ശമ്പളം കുടിശ്ശികയായും നല്‍കും
Kerala

ചിന്താ ജെറോമിന്‍റെ ശമ്പളം 50,000 ല്‍ നിന്നും ഒരു ലക്ഷമാക്കി; 2016 മുതലുള്ള ശമ്പളം കുടിശ്ശികയായും നല്‍കും

Web Desk
|
5 Jan 2023 11:26 AM IST

50,000 രൂപയായിരുന്ന ശമ്പളം 2018 ൽ 10,0000 മാക്കിയിരുന്നു. 2016 മുതലുള്ള കുടിശ്ശിക നൽകാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്

തിരുവനന്തപുരം: യുവജനക്ഷേമ കമ്മീഷൻ അംഗം ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 50,000 രൂപയായിരുന്ന ശമ്പളം 2018 ൽ 10,0000 മാക്കിയിരുന്നു. 2016 മുതലുള്ള കുടിശ്ശിക നൽകാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.

മുൻ ചെയർമാനും സർക്കാർ കുടിശ്ശിക നൽകേണ്ടിവരും. 2016ലാണ് യുവജനക്ഷേമ ബോർഡിന്റെ അദ്ധ്യക്ഷയായി ചിന്ത ജെറോം ചുമതലയേൽക്കുന്നത്. അന്ന് ശമ്പളം സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നില്ല. 50,000 രൂപ ഓണറേറിയം എന്ന നിലയിലാണ് നൽകിയിരുന്നത്.



Similar Posts