< Back
Kerala

Kerala
ഇടുക്കി മാങ്കുളത്ത് അഴുകിയ മൃതദേഹം കണ്ടെത്തി
|26 Jun 2025 3:08 PM IST
മൃതശരീരം മുന്‍പ് കാണാതായ ആദിവാസി യുവാവിന്റേതാണെന്ന് സംശയം
ഇടുക്കി: ഇടുക്കി മാങ്കുളം വലിയ പാറക്കുട്ടിയില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. മൃതശരീരം മുന്‍പ് കാണാതായ ആദിവാസി യുവാവിന്റേതാണെന്ന് സംശയം. ജൂണ്‍ 13ആം തീയതിയാണ് മാങ്കുളം സിങ്കുകുടി സ്വദേശി ഖനിയെ കാണാതായത്. മൃതദേഹം ഇയാളുടേതാണെന്നാണ് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് പോലീസ്.
ഒഴുക്കില്‍പെട്ടത് കൊണ്ട് മൃതദേഹം കൂടുതല്‍ അഴുകിയിട്ടുണ്ട്. യുവാവിനായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമികമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് കാണാതായ യുവാവിന്റെ മൃതദേഹമാണെന്ന് സംശയിക്കുന്നത്. മറ്റ് നടപടികളിിലേക്ക് പൊലീസ് കടന്നിട്ടുണ്ട്. മൃതദേഹം ഖനിയുടേതാണെങ്കില്‍ ബന്ധുക്കള്‍ ഉടന്‍ വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.