< Back
Kerala
പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവം; അന്വേഷണത്തിന് വനംവകുപ്പ്
Kerala

പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവം; അന്വേഷണത്തിന് വനംവകുപ്പ്

Web Desk
|
11 Nov 2025 8:20 PM IST

രണ്ടാഴ്ച മുമ്പാണ് പാർക്കിൻ്റെ ഉദ്ഘാടനം നടന്നത്

തൃശ്ശൂർ‌: തൃശ്ശൂർ‌ പുത്തൂർ സുവോളജിക്കൽ പാർക്കിൽ തെരുവ് നായ്ക്കളുടെ കടിയേറ്റ് മാനുകൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് വനംവകുപ്പ്. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുക. ഇന്നലെയാണ് തെരുവുനായ ആക്രമണത്തിൽ മാനുകൾ കൊല്ലപ്പെട്ടത്.

രണ്ടാഴ്ച മുമ്പാണ് പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഉദ്ഘാടനം നടന്നത്. പാർക്കിന്റെ സുരക്ഷാ വീഴ്ച വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞദിവസം നടന്ന സംഭവം. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പത്തു മാനുകൾ ചത്തുപോവുകയായിരുന്നു .

ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദി.ജി.കൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് സംഭവം അന്വേഷിക്കുക. നാലു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പാർക്കിന് മുന്നിൽ മാർച്ച് നടത്തി. സുരക്ഷ ഓഡിറ്റ് പൂർത്തിയാക്കാതെ പാർക്ക് ഉദ്ഘാടനം നടത്തി എന്നാണ് ആരോപണം. മാനുകളുടെ പോസ്റ്റുമോർട്ടം നടപടികൾ തുടരുകയാണ്.

Similar Posts