< Back
Kerala

Kerala
എം.വി.ഗോവിന്ദനെതിരായ മാനനഷ്ടക്കേസ്; കെ.സുധാകരൻ ഇന്ന് മൊഴിനൽകും
|25 Aug 2023 8:48 AM IST
പോക്സോ കേസുമായി ബന്ധപ്പെട്ട് എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രസ്താവന തനിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് പരാതി.
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെ. സുധാകരൻ ഇന്ന് മൊഴിനൽകും. പോക്സോ കേസുമായി ബന്ധപ്പെട്ട് എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രസ്താവന തനിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് പരാതി.
മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട പീഡന സംഭവം നടക്കുമ്പോൾ കെ. സുധാകരൻ പ്രതിയുടെ വീട്ടിലുണ്ടായിരുന്നുവെന്നും ഇക്കാര്യം കോണ്‍ഗ്രസ് നേതാവ് മറച്ചുവച്ചുവെന്നുമായിരുന്നു എം.വി ഗോവിന്ദൻ്റെ ആരോപണം. ഇതിനെതിരെയാണ് സുധാകരൻ അപകീർത്തിക്കേസ് നൽകിയത്. ദേശാഭിമാനിക്കെതിരെയും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യക്കെതിരെയും മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്.