< Back
Kerala

Kerala
മാന നഷ്ടം, ക്രിമിനൽ ഗൂഢാലോചന; ഷാജ് കിരൺ, സ്വപ്ന സുരേഷ് എന്നിവർക്കെതിരെ ബിലിവേഴ്‌സ് ചർച്ചിന്റെ ഹരജി
|13 Jun 2022 4:34 PM IST
ബിലീവേഴ്‌സ് ചർച്ച് ഔദ്യോഗിക വക്താവ് ഫാ. സിജോ പന്തപ്പള്ളിലാണ് ഹരജി നൽകിയത്
തിരുവല്ല: സ്വർണക്കള്ളക്കടത്ത് കേസിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ ഷാജ് കിരൺ, സ്വപ്ന സുരേഷ് എന്നിവർക്കെതിരെ ഹരജിയുമായി ബിലീവേഴ്‌സ് ചർച്ച് കോടതിയിൽ. മാനനഷ്ടം, ക്രിമിനൽ ഗൂഢാലോചന എന്നിവ ആരോപിച്ചാണ് ബിലീവേഴ്‌സ് ചർച്ച് തിരുവല്ല കോടതിയിൽ ഹരജി നൽകിയത്. ബിലീവേഴ്‌സ് ചർച്ച് ഔദ്യോഗിക വക്താവ് ഫാ. സിജോ പന്തപ്പള്ളിലാണ് ഹരജി നൽകിയത്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരാതി ഫയലിൽ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഇടനിലക്കാരായി പ്രവർത്തിക്കുന്നത് ബിലീവേഴ്‌സ് ചർച്ചാണെന്ന് സ്വപ്ന പുറത്തുവിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിൽ ഉണ്ടായിരുന്നു.