Kerala
EP Jayarajan,VD Satheesan,Defamatory content ,വക്കീല്‍ നോട്ടീസ്,ഇ.പി ജയരാജന്‍,വി.ഡി സതീശന്‍,അപകീര്‍ത്തികരമായ പരാമര്‍ശം
Kerala

'ഏഴുദിവസത്തിനകം പരാമർശം പിൻവലിച്ച് മാപ്പ് പറയണം'; ഇ.പി ജയരാജന് വി.ഡി സതീശന്റെ വക്കീൽ നോട്ടീസ്

Web Desk
|
21 March 2024 5:23 PM IST

സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അശ്ലീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണെന്നും കഴിഞ്ഞദിവസം ജയരാജന്‍ ആരോപിച്ചിരുന്നു

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വക്കീൽ നോട്ടീസ്. കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിലെ അപകീർത്തികരമായ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഏഴുദിവസത്തിനകം പരാമർശം പിൻവലിക്കണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.

വി.ഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അശ്ലീല വീഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണെന്നും കഴിഞ്ഞദിവസം ഇ.പി ജയരാജന്‍ ആരോപിച്ചിരുന്നു. തന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത് വി.ഡി സതീശനാണെന്നും പുനർജനി പദ്ധതിക്കായി പിരിച്ച പണം കൊണ്ട് വീടുകൾ നിർമിച്ചില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു.

ഹൈക്കോടതി അഭിഭാഷകനായ അനൂപ് വി.നായർ മുഖേനയാണ് സതീശന്‍ ജയരാജന് നോട്ടീസ് അയച്ചിരിക്കുന്നത്. ജയരാജൻ നടത്തിയ പരാമർശങ്ങൾ പരസ്യമായി പിൻവലിച്ച് മാപ്പ് പറയണം. ഇല്ലെങ്കിൽ സിവിൽ,ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.


Similar Posts