< Back
Kerala

Kerala
തൃശൂരിലെയും ആലത്തൂരിലെയും പരാജയം; ആരെയും കുറ്റക്കാരായി വിധിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ
|6 Jun 2024 4:31 PM IST
'കെ.മുരളീധരനെ തൃശൂരിൽ മത്സരിപ്പിച്ചത് എല്ലാവരും ഒരുമിച്ച് എടുത്ത തീരുമാനം'
കണ്ണൂർ കെ.മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കണമെന്നത് എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. തൃശൂരിലെയും ആലത്തൂരിലെയും പരാജയത്തിൽ ആരെയും നേരത്തെ കുറ്റക്കാരായി വിധിക്കാൻ കഴിയില്ല. പാർട്ടിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചിട്ട് തീരുമാനിക്കാമെന്നും വി.ഡി.സതീശൻ പറഞ്ഞു.
പാലക്കാടും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ട്. രണ്ടിടത്തും സ്ഥാനാർഥികളെ ഹൈക്കമാന്റ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ പറഞ്ഞിരുന്നു. ഏതു പദവി വഹിക്കാനും മുരളീധരൻ യോഗ്യനാണ്. വേണമെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനവും അദ്ദേഹത്തിന് നൽകാമെന്നും സുധാകരൻ പറഞ്ഞു.